സൗഹൃദ കൂട്ടായ്മയില്‍ നിന്ന് ഉടലെടുത്തതാണ് ഡബ്ല്യൂ സി സി. അവരുടെ ആ ഊര്‍ജമാണ് പലരെയും ആ ഗ്രൂപ്പിലേക്ക് എത്തിച്ചതെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുന്നതിൽ സിനിമ സംഘടനകൾ ഒന്നും ചെയ്തില്ലെന്നും അഞ്ജലി കുറ്റപ്പെടുത്തി.
പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പുറത്തുവിടാത്തത് അങ്ങേയറ്റം നിരാശജനകമാണ്. ഡബ്ള്യൂ.സി.സി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ട 2017 മുതൽ ഇതുവരെയുള്ള 5 വർഷത്തിനിടയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അഞ്ജലി മേനോന്‍ കൂട്ടിച്ചേര്‍ത്തു.